s

ചാരുംമൂട് : കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മമസ് - നവവത്സരാഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി ടി.പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.

ഫാദർ ഡി.ഗീവർഗീസ് ക്രിസ്മസ് സന്ദേശം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.ഷാജഹാൻ അദ്ധ്യക്ഷനായി.

താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു , ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാര്, സംഘടന ജില്ല വൈസ് പ്രസിഡന്റ് എസ്.രാജൻ, എൻ.ബാലകൃഷ്ണൻ നായർ, എസ്.പാത്തുമുത്ത് , കെ.ആർ.സുരേന്ദ്രൻ നായർ , പി.എം.ഷെരീഫ്, നസീർ സീതാർ, പത്മനാഭപിള്ള, എൻ.ചന്ദ്രശേഖരൻ,രവീന്ദ്രൻ പിള്ള ,രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.