
ആലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയത്തിൽ 14 വർഷത്തിനിടെ കുട്ടിയും കോലും മത്സരം പോലും സംഘടിപ്പിക്കാതെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം എന്ന പ്രഖ്യാപനം പ്രഹസനമാണെന്ന് ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജു ആരോപിച്ചു. 11 കോടി മുടക്കി നിർമ്മിച്ച ശതാബ്ദി മന്ദിരത്തിലേക്ക് നഗരസഭ പ്രവർത്തനം മാറ്റാൻ സാധിക്കാത്തവർ പുതിയ ടൗൺ ഹാൾ എന്ന പ്രഖ്യാപനം നടത്തുന്നത് അദ്ഭുതപ്പെടുത്തുന്നു. സർവ്വോദയപുരം മാലിന്യ സംസ്‌കരണ പ്ലാന്റ്, വഴിച്ചേരിയിലെ ആധുനിക അറവുശാല, ഇ.എം.എസ് സ്റ്റേഡിയം, ശതാബ്ദി മന്ദിരം എന്നിവ പ്രവർത്തന സജ്ജമാക്കാതെ കോടികൾ മുടക്കുന്ന പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നത് നഗര വികസനം സ്തംഭിപ്പിക്കുമെന്നും റീഗോ ആരോപിച്ചു.