മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കെ.കരുണാകരൻ അനുസ്മരണം ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപാൻ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. നൈനാൻ സി.കുറ്റിശേരിൽ, കെ.എൽ മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, മനോജ് പി.ബി, കെ.കേശവൻ, മാവേലിക്കര രാധാകൃഷ്ണൻ, ശാന്തി അജയൻ, കൃഷ്ണകുമാരി, ചിത്ര ഗോപാലകൃഷ്ണൻ, പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.