
കുട്ടനാട്: സംസ്ഥാന ലൈബ്രറി കൗൺസിൽ ജനചേതന യാത്രയ്ക്ക് മുന്നോടിയായി കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഊരുക്കരി ലൈബ്രറി അങ്കണത്തിൽ നിന്നാരംഭിച്ച വിളംബര ജാഥ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. കൗൺസിൽ പ്രസിഡന്റ് അയ്യപ്പ പ്രസാദ്, സെക്രട്ടറി കെ.ജി. മോഹനൻപിള്ള എന്നിവർ സംസാരിച്ചു. ഈശ്വരൻകുട്ടി, അമ്പിളി പ്രദീപ്, അഖിൽ സതീശ് തുടങ്ങിയവർ പങ്കെടുത്തു.