മാവേലിക്കര : ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം പ്രിസൺ മിനിസ്ട്രി ആൻഡ് ഇവാൻജലിസം സ്പെഷ്യൽ സബ് ജയിലിൽ നടത്തിയ ക്രിസ്മസ് ആഘോഷം ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്തു. പ്രിസൺ മിനിസ്ട്രി ഡയറക്ടർ ഫാ.പി.കെ വർഗീസ് അധ്യക്ഷനായി. ഡോ.കെ.എൽ.മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പ സന്ദേശം നൽകി. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, ജയിൽ സൂപ്രണ്ട് ടി.ജെ.പ്രവീഷ്, ഫാ.ബിനു ഈശോ, ഫാ.കോരുത് ചെറിയാൻ, ഫാ.സിജു ഐസക്, ഫാ.എബി ഫിലിപ്, ഫാ.ജേക്കബ് ജോൺ കല്ലട, വിനു ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.