ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം 305ാം നമ്പർ മുതുകുളം തെക്ക് ശാഖയിൽ ശ്രീനാരായണ ഗുരു പ്രാർത്ഥനാമന്ദിര സമർപ്പണ സമ്മേളനംനാളെ വൈകിട്ട് മൂന്നിന് നടക്കും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ മന്ദിരം സമർപ്പിക്കും. സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖ പ്രസിഡന്റ് പി. കെ അനന്തകൃഷ്ണൻ അധ്യക്ഷനാകും. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തും. ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ മുഖ്യ സന്ദേശം നൽകും. മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിപ്രഭ സമ്മാനക്കൂപ്പൺ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. ഗുരുദേവ ജീവചരിത്ര ഗ്രന്ഥങ്ങളുടെ വിതരണം യോഗം ഡയറക്ടർ എം.കെ.ശ്രീനിവാസൻ നിർവഹിക്കും. ചേപ്പാട് യൂണിയൻ കൗൺസിലർ അയ്യപ്പൻ കൈപ്പള്ളിൽ ആദരം അർപ്പിക്കും. യോഗം ഡയറക്ടർ ഡി. ധർമ്മരാജൻ, യൂണിയൻ കൗൺസിലർ അഡ്വ. യു.ചന്ദ്രബാബു, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ സി. വി, സുസ്മിത ദിലീപ്, എസ്.ഷീജ, ചേപ്പാട് യൂണിയൻ സൈബർ സേന ചെയർമാൻ ദിനിൽ ഡി.താഴേശ്ശേരിൽ, ശാഖ വനിതാ സംഘം പ്രസിഡന്റ് അജിത മോൾ, സെക്രട്ടറി ആർ. ലളിത എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി എസ്. രാജീവൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ജി. ഷാജൻ നന്ദിയും പറയും.