ഹരിപ്പാട്: ദേശീയ പോളോ ചാമ്പ്യൻഷിപ്പിന് പോയ നിദാ ഫാത്തിമ മരി​ച്ച സംഭവം സംഭവം അത്യന്തം ദുഃഖകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോടതി ഉത്തരവുമായാണ് കായികതാരങ്ങൾ മത്സരത്തിലൽ പങ്കെടുക്കാനെത്തിയത്. ദേശീയ ഫെഡറേഷൻ അവരോട് കാണിച്ച കടുത്ത അവഗണനയാണ് കോടതി ഉത്തരവ് വാങ്ങേണ്ട സാഹചര്യമുണ്ടാക്കിയത്. ഉത്തരവിനെ തുടർന്ന് മത്സരിക്കാൻ അനുമതി നൽകിയ ഫെഡറേഷൻ ഭക്ഷണവും താമസ സൗകര്യങ്ങളും ഒരിക്കയില്ലെന്ന് പരാതിയുണ്ട്. ദേശീയ ഫെഡറേഷന്റെ പിടിവാശിയും കായികവകുപ്പിന്റെ അലംഭാവവും കാരണം ഒരു കുരുന്നു ജീവനാണ് നഷ്ടപ്പെട്ടത്.എത്രയും പെട്ടെന്ന് കൃത്യമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദി​കൾക്കെതി​രെ നടപടി​ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.