
ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ ഫുഡ് ഫെസ്റ്റ് കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കൺവീനർ അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.കെ. നാഥൻ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ജൂലി, സ്റ്റാഫ് സെക്രട്ടറി എസ്. നിധി, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.