ഹരിപ്പാട്: വലിയഴീക്കൽ പാലത്തിൽ ബൈക്ക് നിറുത്തി സംസാരിക്കുകയായിരുന്നു യുവാക്കളെ കാർ ഇടിച്ചുവീഴ്ത്തി. മുതുകുളം സ്വദേശി പ്രണവ് (20), ഓച്ചിറ സ്വദേശി വൈഷ്ണവ് (20) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കാർ നിറുത്തിയില്ല.
വ്യാഴാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. വലിയഴീക്കൽ ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന കാർ പിന്നിൽ ഇടിക്കുകയായിരുന്നു. വെളള കാറാണെന്ന് സൂചന ലഭിച്ചു. ഉടൻ തന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായിനാൽ പീന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.