
ചേർത്തല : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനചേതന യാത്രക്ക് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. 27ന് വൈകിട്ട് 3ന് വയലാർ രാഘവപ്പറമ്പിൽ നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥിയാകും. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു ആദരിക്കും.ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധുവാണ് ജാഥാ ക്യാപ്ടൻ.സംഘാടക സമിതി ചെയർമാൻ എസ്.വി.ബാബു സ്വാഗതവും ജനറൽ കൺവീനർ കെ.പി.നന്ദകുമാർ നന്ദിയും പറയും.