bike-

ചാരുംമൂട് : വീടിന്റെ പോർച്ചിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിക്കാട്ടുകുളങ്ങര സ്വദേശി സുധീറിനെയാണ് (47) നൂറനാട് സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പാലമേൽ ആദിക്കാട്ടുകുളങ്ങര താവളത്തിൽ വില്ലയിൽനിന്ന് കഴിഞ്ഞ 15നാണ് സ്കൂട്ടർ മോഷണം പോയത്. സ്ഥലത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു പിക്കപ്പ് വാനിൽ സ്കൂട്ടർ എടുത്തു കയറ്റിക്കൊണ്ടുപോകുന്നതായി കണ്ടെത്തി. തുടർന്നാണ് പ്രതി പിടിയിലായത്. എസ്.ഐ നിധീഷ്, ജൂനിയർ എസ്.ഐ ദീപു പിള്ള, എ.എസ്.ഐ അനിൽ, സി.പി.ഒമാരായ വിൻജിത്ത്, ശരത് ബിജു, വിഷ്ണു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.