 
അമ്പലപ്പുഴ : കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ് പുന്നപ്രയിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ സപ്തദിനക്യാമ്പ് വാടയ്ക്കൽ സെന്റ് ലൂർദ് മേരി യു. പി സ്കൂളിൽ ആരംഭിച്ചു. പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. എൻ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ഫാ.ജോസി ലൂയിസ്, വാർഡ് മെമ്പർ സുരേഷ് ബാബു, പി.ടി.എ വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ. അനൂപ്, എ.ഷൈമ, വോളണ്ടിയർ സെക്രട്ടറിമാരായ യദുകൃഷ്ണൻ, ജിസ്സാൻ, ഹരിത്ര, അനുകൃഷ്ണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.