അമ്പലപ്പുഴ: ഗ്രന്ഥശാല സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ജനചേതന യാത്രയുടെ പ്രചാരണാർത്ഥം ഗ്രന്ഥശാല നേതൃസമിതി അമ്പലപ്പുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.സുലൈമാന്റെ നേതൃത്വത്തിൽ നടത്തിയ വിളംബരജാഥയ്ക്ക് പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ സ്വീകരണം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനം ചെയ്തു. കെ.ആർ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് കെ. ആർ. തങ്കജി അദ്ധ്യക്ഷനായി. കെ.സുനിൽകുമാർ, ധീവരസഭ സെക്രട്ടറി ആർ.ത്യാഗരാജൻ, എ.സി.ഷാജി, വനിതാവേദി പ്രസിഡന്റ് ദിവ്യ ദീപക് എന്നിവർ ജാഥയെ സ്വീകരിച്ചു.