e
ആലപ്പുഴ ജനറൽ ആശുപത്രി ശാസകോശരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രോഗികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചപ്പോൾ

ആലപ്പുഴ: ജനറൽ ആശുപത്രി ശാസകോശ രോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രോഗികൾക്കൊപ്പം ക്രിസ്മസ് ആഘോഷം നടത്തി. ശ്വാസകോശ രോഗവിഭാഗം മേധാവി ഡോ.കെ വേണുഗോപാലിന്റെ ചികിത്സയിൽ കഴിയുന്ന കിടപ്പുരോഗിയായ സാംസൺ കേക്കുമുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. ഡോ.ഷാലിമ, ഡോ.ശാന്തി, ഡോ കെ.ജോഷി, ഡോ.ജയശ്രീ, ഡോ. മിൻഹാജ് തുടങ്ങിയവർ പങ്കെടുത്തു. വാർഡുകളിലേക്കുള്ള ഡോ. കെ വേണുഗോപാലിന്റെ പുതുവത്സര സമ്മാനമായ ക്ലോക്കുകൾ ആർ.എം.ഒ ഡോ. ഷാലിമ ഏറ്റുവാങ്ങി.