photo
വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റി ആസ്ഥാനത്ത് നടന്ന അനുസ്മരണ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : മുൻ മുഖ്യമന്ത്റി കെ.കരുണാകരന്റെ 12ാ മത് ചരമവാർഷികദിനം വയലാർ ബ്ലോക്കിലെ വിവിധ മണ്ഡലം,ബൂത്തു കമ്മ​റ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു.
വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റി ആസ്ഥാനത്ത് നടന്ന അനുസ്മരണ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.കെ. ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മധു വാവക്കാട്,ബ്ലോക്ക് ഭാരവാഹികളായ ടി.എസ്.ബാഹുലേയൻ,എ.പി.ലാലൻ,വെസ്​റ്റ് മണ്ഡലം പ്രസിഡന്റ് ജെയിംസ് തുരുത്തേൽ, മണ്ഡലം ഭാരവാഹികളായ അമ്പി ആലപ്പാട്ട്, പി.വിനോദ്, പി.ബി.പ്രസന്നൻ,ബേബി വള്ളപ്പുരക്കൽ എന്നിവർ പങ്കെടുത്തു.

ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണം ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. ഐസക് മാടവന,ആർ.ശശിധരൻ,സി.ഡി.ശങ്കർ,സി.വി.തോമസ്,സജി കുര്യാക്കോസ്,ബി.ഭാസി,ദേവരാജൻ പിള്ള,ബി.ഫൈസൽ,ബാബു മുള്ളൻ ചിറ,കെ.സി.ജയറാം,രഘുനാഥ പണിക്കർ,അബ്ദുൾ ബഷീർ, സുരേഷ് ബാബു,ഷാജഹാൻ എന്നിവർ സംസാരിച്ചു.