ചാരുംമൂട് : കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ നൂറനാട് യൂണിറ്റ് സംഘടന സമ്മേളനവും കുടുംബ സംഗമവും നാളെ രാവിലെ 9 ന് ഇടക്കുന്നം എസ്.എൻ.ഡി.പി ഹാളിൽ നടക്കും.
ജില്ലാ പ്രസിഡന്റ് കെ.എൻ.ബാൽ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് എ.എം.സലീം അദ്ധ്യക്ഷത വഹിക്കും.
ജില്ല ജനറൽ സെക്രട്ടറി കെ.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ചെങ്ങന്നൂർ ഡിവൈ.എസ്.പി
ഡോ. ആർ.ജോസ് മുഖ്യാതിഥിയാകും.