ചേർത്തല:സാരഥി സ്‌പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖില കേരള സൂപ്പർ സെവൻസ് ഫ്ളഡ് ലിറ്റ് ഫുട്ബാൾ ടൂർണമെന്റ് ഇന്നു മുതൽ ജനുവരി 3 വരെ ചേർത്തല വടക്കുംകര ക്ഷേത്ര മൈതാനിയിൽ നടക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിക്കും. ഇന്ന് രാവിലെ ചേർത്തലയിൽ നിന്ന് ക്രോസ് കൺട്രി മത്സരവും, 26ന് കുട്ടികൾക്കായി ചിത്രരചനാമത്സരവും നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ +918593829315,
9846074306 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.