
ചാരുംമൂട്. ആദിക്കാട്ടുകുളങ്ങര കോശിഖനി വീട്ടിൽ സ്രലിം മൻസിൽ) റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ഇബ്രാഹിം റാവുത്തർ (84) നിര്യാതനായി. എൻ.ജി.ഒ അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ്, ആദിക്കാട്ടുകുളങ്ങര ജമാ അത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മുത്തുമ്മ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: പരേതനായ സലീം ഷാ, ഹക്കീം ഷാ, ഷാമില (നഴ്സ്, പബ്ലിക് ഹെൽത്ത് സർവീസ് പല്ലാരിമംഗലം). മരുമക്കൾ: നാസറുദ്ദീൻ (റെയിൽവേ കൊല്ലം), സജിത (നഴ്സ്, ജനറൽ ആശുപത്രി അടൂർ), നസീന (ഹെഡ് നഴ്സ് കായംകുളം).