ഹരിപ്പാട്: അമൃതശ്രീ ജില്ലാ സംഗമം നാളെ വൈകിട്ട് 4.30 ന് ചേപ്പാട് എൻ.ടി.പി.സി ഗ്രൗണ്ടിൽ നടക്കും. രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യും. സ്വാമിനി സുവിദ്യാമൃത പ്രാണ അനുഗ്രഹ പ്രഭാഷണം നടത്തും. രംഗനാഥൻ വിഷയാവതരണം നടത്തും. മുൻ മന്ത്രി ജി.സുധാകരൻ, ബി ജെ പി തെക്കൻ മേഖല പ്രസിഡന്റ് കെ.സോമൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് ആനുകൂല്യ വിതരണം നടത്തും.10000 ഓളം വനിതകൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.