fg-hh

ഹരിപ്പാട്: കൂട്ടുകാരുമായി നീന്തുന്നതിനിടയിൽ കായലിൽ കാണാതായ എൻജി​നിയറി​ംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു. തൃക്കുന്നപ്പുഴ കിഴക്കേകര ഷഹീം മൻസിൽ (കൊന്നപ്പറമ്പ് വടക്കേതിൽ) ഹാരിസ് - ജസ്നി ദമ്പതികളുടെ മകനും ചെങ്ങന്നൂർ പ്രോവിഡൻസ് കോളേജി​ലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ ഹാനി ഹാരിസി​ന്റെ (ഇജാസ്-18) മൃതദേഹമാണ് ഇന്നലെ രാവി​ലെ പത്തു മണി​യോടെ ഹരിപ്പാട് ഫയർ ആൻഡ് റെസ്ക്യു ടീം നടത്തി​യ തി​രച്ചി​ലി​ൽ കണ്ടെത്തി​യത്.

വെള്ളിയാഴ്ച വൈകിട്ടാണ് കൊല്ലം- ആലപ്പുഴ ജലപാതയിൽ തൃക്കുന്നപ്പുഴ ചീപ്പിനു തെക്ക് വശത്ത് കായലിൽ നീന്തുന്നതിനിടയിൽ ഹാനി​യെ കാണാതായത് . തൃക്കുന്നപ്പുഴ ജുമാ മസ്ജിദിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം കബറടക്കി. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹന ഹാരിസ് ഏക സഹോദരിയാണ്.