 
മാവേലിക്കര : നഗരസഭ സ്റ്റാൻഡിലെ ഇ.എം.എസ് മന്ദിരത്തിലേക്ക് മാറ്റിയ താലൂക്ക് ഓഫീസിന്റെ പ്രവർത്തനം ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. എം.എസ്.അരുൺകുമാർ എം.എൽ.എ, മാവേലിക്കര നഗരസഭാദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ, കൗൺസിലർ ശാന്തി അജയൻ, തഹസീൽദാർ ഡി.സി.ദിലീപ് കുമാർ, ഡെപ്യൂട്ടി തഹസീൽദാർമാരായ സുരേഷ് ബാബു, ബിനു ജി, അജയൻ, സിന്ധു, ശ്യാമളാദേവി, രാജാമണി, എൽ.ആർ തഹസീൽദാർ വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.
സംസ്ഥാന സർക്കാർ 5.2 കോടി ചെലവിട്ട് നിലവിലെ മാവേലിക്കര താലൂക്ക് ഓഫീസ് കെട്ടിടത്തിന് പകരം നിർമിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് താൽക്കാലിക ഓഫീസ് സംവിധാനം ആരംഭിക്കുന്നത്.