മാവേലിക്കര: വെട്ടിയാർ നെല്ലിക്കോമത്ത് കുടുംബ സംഗമം നടത്തി. വെട്ടിയാർ മാങ്കാംകുഴി
എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം പ്രസിഡന്റ് കെ.ജനാർദനൻ പിള്ള ഉദ്ഘാടനം ചെയ്തു. ശിവദാസ് സി.പിള്ള അധ്യക്ഷനായി. വേണുദാസ് പിള്ള, പി.എസ്.ലീലമ്മ, ജെ.ചന്ദ്രമോഹൻ, പി.പാറുക്കുട്ടിയമ്മ, ഹരികുമാർ, മോഹനൻപിള്ള, ശിവൻപിള്ള എന്നിവർ സംസാരിച്ചു. മുതിർന്ന കുടുംബാംഗങ്ങളെ പൊന്നാടയണിയിച്ചാദരിച്ചു. ഭാരവാഹികളായി കെ.ജനാർദനൻ പിള്ള (പ്രസിഡന്റ്), ശിവദാസ്.സി.പിള്ള (വൈസ്.പ്രസിഡന്റ്), കൃഷ്ണകുമാർ (സെക്രട്ടറി), ഗോപിനാഥൻപിള്ള, ഹരികുമാർ (ജോ.സെക്രട്ടറി), പ്രിയ സുരേഷ് കുമാർ (ട്രഷറർ), വേണുദാസ് എസ്.പിള്ള (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.