മാവേലിക്കര- കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ 43-ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള 10ാം ജില്ലാ സമ്മേളനം 2023 ഫെബ്രുവരി 17ന് മാവേലിക്കരയിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം ജനറൽ സെക്രട്ടറി അഡ്വ.പി.എ.മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വാസുദേവൻ പിള്ള അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൻ.വി.തമ്പുരാൻ വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി ഇ.ബി.വേണുഗോപാൽ സ്വാഗതം പറഞ്ഞു. എം.വാസുദേവൻ പിള്ള (ചെയർമാൻ), എം.ശശിധരൻ (കൺവീനർ), എൻ.ആർ.സി.നായർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ ജനറൽ കൗൺസിലിനെയും 35 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.