v
ജില്ലാ പഞ്ചായത്ത് ഫണ്ട്‌ വിനിയോഗിച്ച് ആര്യാട് ശാസ്ത്രിപുരം കിഴക്ക് മുതൽ ബി ടി ആർ മുൻസിപ്പൽ അതിർത്തി വരെയുള്ള തോടിൻ്റെ ഇരുകരകളിലും കരിങ്കൽ ഭിത്തി നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാജേശ്വരി നടത്തുന്നു.

മുഹമ്മ: ആര്യാട് പഞ്ചായത്ത് പതിനാലാം വാർഡിലെ പഞ്ചായത്ത് തോട് കടന്നു പോകുന്ന താഴ്ന്ന പ്രദേശമായ ശാസ്ത്രിപുരത്തെ കുടുംബങ്ങൾക്ക് വെള്ളക്കെട്ടിൽ നിന്നു മോചനം. ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നു അനുവദിച്ച 34.50 ലക്ഷം വിനിയോഗിച്ച് ശാസ്ത്രിപുരം കിഴക്ക് മുതൽ ബി.ടി.ആർ മുൻസിപ്പൽ അതിർത്തി വരെയുള്ള തോടിന്റെ ഇരുകരകളിലും കരിങ്കൽ ഭിത്തി നിർമ്മിച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കുന്നത്. നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, വി.കെ. പ്രകാശ് ബാബു, ബിബിൻ രാജ്, അഡ്വ. എം. രവീന്ദ്രദാസ്, എച്ച്. സുധീർലാൽ, എൻ. ഹരിലാൽ, എസ്. ഷീല എന്നിവർ സംസാരിച്ചു.