arr

അരൂർ: ലോറിയ്ക്ക് പിന്നിൽ ഇലക്ട്രിക് സ്കൂട്ടർ ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. വയലാർ പനക്കാട്ടിൽ മോഹനൻ (60) ആണ് മരിച്ചത്. ദേശീയപാതയിൽ എരമല്ലൂർ ജംഗ്ഷനിൽ ഇന്നലെ പുലർച്ചേ 5 നായിരുന്നു അപകടം. തടി കയറ്റിയ ലോറി സിഗ്നൽ കാത്തു കിടക്കുമ്പോൾ മോഹനൻ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ടു ലോറിക്ക് പിന്നിൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് അരൂർ പൊലീസ് പറഞ്ഞു. അരൂരിലെ ഒരു ഹോട്ടലിലെ പാചകക്കാരനായ മോഹനൻ വീട്ടിൽ നിന്നും ജോലിസ്ഥലത്തേ ക്ക് പോകുകയായിരുന്നു. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശോഭന. മകൻ : ഷൈജു. മരുമകൾ : സഫിയ.