മാന്നാർ: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ ശാഖായോഗത്തിൽ പണി കഴിപ്പിച്ച കലതിക്കാട്ടിൽ കുട്ടിയമ്മ-വാസു സ്മാരക അന്നദാന മന്ദിരത്തിന്റെ ഉദ്ഘാടനം കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ നിർവഹിച്ചു. ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം സ്ഥാപക പ്രസിഡന്റ് എൻ.രാജപ്പന്റെ ഛായാചിത്രം അനാഛാദനം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം നുന്നു പ്രകാശ് നിർവ്വഹിച്ചു. മാതാപിതാക്കളുടെ സ്മരണാർത്ഥം അന്നദാനമന്ദിരം നിർമ്മിച്ചു സമർപ്പിച്ച കെ.വി ഗോപാലകൃഷ്ണൻ കലതിക്കാട്ടിലിനെ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല ആദരിച്ചു.
യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ സുജാത നുന്നു പ്രകാശ്, ശാഖായോഗം വൈസ് പ്രസിഡന്റ് വി.പ്രദീപ് കുമാർ, ശാരദ വിലാസം വനിതാസംഘം പ്രസിഡന്റ് സുജാ സുരേഷ്, കുടുംബയോഗം കൺവീനർമാരായ വി. വിവേകാനന്ദൻ, ശിവരാമൻ സുനിൽ ഭവനം, സജിതാ ദാസ്, ഡി.ഗംഗാധരൻ അനശ്വരീയം കുമാരിസംഘം പ്രസിഡന്റ് അശ്വതി വേണുഗോപാൽ എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും വനിതാസംഘം വൈസ് പ്രസിഡന്റ് സുധാ വിവേക് നന്ദിയും പറഞ്ഞു.