 
മാന്നാർ: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 4372-ാം നമ്പർ കോട്ടയം പുലിക്കാട്ടുശ്ശേരി ശാഖായോഗത്തിന്റെ പദയാത്ര സംഘത്തിന് മാന്നാർ യൂണിയൻ സ്വീകരണം നൽകി. ക്യാപ്ടൻ വി.എസ് സുനീഷ് വട്ടപ്പറമ്പിലിനെ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല സ്വീകരിച്ചു. കുരട്ടിശ്ശേരി 1278-ാം നമ്പർ ശാഖയിൽ പദയാത്ര സംഘത്തിന് ഉച്ചഭക്ഷണവും വിശ്രമവും ഒരുക്കി. ശാഖായോഗം പ്രസിഡന്റ് സുധാകരൻ സർഗം, സെക്രട്ടറി തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.