ambala
എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ കോമന 3715-ാം നമ്പർ ശാഖ വക ശ്രീനാരായണ ഗുരുക്ഷേത്ര സംരക്ഷണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ എസ്. രാജനിൽ നിന്നും ശ്രീനാരായണ പ്രാർത്ഥനാ സമിതി ചെയർമാൻ എൻ.മോഹൻദാസ് ഏറ്റുവാങ്ങുന്നു

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ കോമന 3715-ാം നമ്പർ ശാഖ വക ശ്രീനാരായണ ഗുരുക്ഷേത്രം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ വിശ്വാസികൾ യോഗം ചേർന്ന് ശ്രീനാരായണ പ്രാർത്ഥനാ സമിതി എന്ന സംഘടനക്ക് രൂപം നൽകി. കോടതി വ്യവഹാരത്തെ തുടർന്ന് അമ്പലപ്പുഴയിലെ പ്രധാന ജംഗ്ഷനിലെ ഗുരുക്ഷേത്രവും, കെട്ടിടവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. കേസ് നടത്തിപ്പിനായുള്ള തുക കണ്ടെത്താൻ കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു. എൻ.മോഹൻദാസ് (ചെയർമാൻ), എസ്.രാജൻ (വൈസ് ചെയർമാൻ), വി.ഉത്തമൻ അമ്പലപ്പുഴ (ജനറൽ കൺവീനർ), പി. ദിലീപ് കൊച്ചുപറമ്പ്, പി.വി.വിജയൻ (കൺവീനർമർ), ചന്ദ്രബോസ് വിശ്വ മംഗലം, ഭാസ്കരൻ ,ഹരിദാസ് തുണ്ടിൽ (ജോയിന്റ് കൺവീനർമാർ), ജലജ ഉണ്ണിക്കൃഷ്ണൻ (ചീഫ് കോർഡിനേറ്റർ), മണിയമ്മ രവീന്ദ്രൻ (ട്രഷറർ) തുടങ്ങിയവരാണ് ഭാരവാഹികൾ. ഗുരുക്ഷേത്ര സംരക്ഷണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ എസ്. രാജനിൽ നിന്നും സമിതി ചെയർമാൻ എൻ.മോഹൻദാസ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ എൻ. മോഹൻ ദാസ് അദ്ധ്യക്ഷനായി. പി.വി. വിജയൻ ,പി.ദിലീപ്, ജലജ ഉണ്ണികൃഷ്ണൻ, ശശികുമാർ ശരത് ഭവൻ, മഹേഷ് തൈപ്പറമ്പ് ,ഹരീഷ് തുണ്ടിൽ എന്നിവർ സംസാരിച്ചു. ഓമന ദാസ് നന്ദി പറഞ്ഞു.