ചാരുംമൂട്: താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് വെളിച്ചം- 2022 പടനിലം ഗവ. എൽ പി എസിൽ ആരംഭിച്ചു. നൂറനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന സുരേഷ് ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി . ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അജികുമാർ, ഗീത അപ്പുക്കുട്ടൻ, ലതിക എൻ,സുബ്രമണ്യൻ, എ.എൻ.ശിവപ്രസാദ്,രതീഷ് കുമാർ കൈലാസം, പി രഘുകുമാർ, സി.എസ്.ഹരികൃഷ്ണൻ, സീന എം.എച്ച്, ആർ.ഹരിലാൽ, പി.എസ്.ഗിരീഷ് കുമാർ, ആർ.ശ്രീലാൽ, കെ.ജി.അശോകൻ, കെ.ജയകൃഷ്ണൻ , ഹേന എസ്.ശങ്കർ, വിദ്യ എസ്.വി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജിജി എച്ച്.നായർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ആർ.ഉണ്ണിക്കൃഷ്ണൻ നന്ദി പറഞ്ഞു.