 
ചാരുംമൂട് : നൂറനാട് എരുമക്കുഴി ഗവ.എൽ.പി.എസിൽ നിന്ന്
ഉപജില്ല സ്കൂൾ കലോത്സവ - പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ക്രിസ്മസ് ആഘോഷവും നടത്തി. സമ്മേളനം എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.
ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശി, പഞ്ചായത്തംഗം സജികുമാർ , ഹെഡ്മിസ്ട്രസ് ജയശ്രീ , സബിത , വീണ, ദീപ്തി, സിൻസി തങ്കച്ചൻ , രാജിമോൾ ,രജ്ന, ഉദയകുമാരി എന്നിവർ സംസാരിച്ചു.
ക്യാപ്ഷൻ
നൂറനാട് എരുമക്കുഴി ഗവ.എൽ.പി.എസിൽ നടന്ന ക്രിസ്മസ് ആഘോഷം