ambala
പുന്നപ്രശാന്തി ഭവനിലെ ക്രിസ്മസ് ആഘോഷ ഉദ്ഘാടനം ചെയ്ത ശേഷം എ.എം.ആരീഫ് എം.പി ബ്രദർ മാത്യു ആൽബിന് കേക്ക് മുറിച്ച് നൽകുന്നു

അമ്പലപ്പുഴ : പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചും കലാ വിരുന്നിൽ പങ്കെടുത്തും എ.എം ആരിഫ് എം.പിയുടെ ക്രിസ്മസ് ആഘോഷം.ശാന്തി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം വിളമ്പാനും എം.പി നേതൃത്വം നൽകി.

ക്രിസ്മസ് ആഘോഷവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അദ്ധ്യക്ഷനായി . എ.എം.ആരിഫ് എം.പിയും, ബ്രദർ മാത്യു ആൽബിനും ചേർന്ന് കേക്ക് മുറിച്ചു. നസീർ സലാം, പി.എ.കുഞ്ഞുമോൻ, കൈനകരി അപ്പച്ചൻ ,സാലി പുന്നപ്ര ,അമ്പിളി സിസ്റ്റർ, കാരുണ്യ പ്രവർത്തകർ, പുന്നപ്ര അഞ്ചിൽ ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.