ചാരുംമൂട് : ഓണാട്ടുകരയുടെ കാർഷിക തനിമ വിളിച്ചോതുന്ന, 13-ാമത് ഓണാട്ടുകര കാർഷികോത്സവത്തിന്
ചാരുംമൂട് ടൗൺ മസ്ജിദിനു സമീപത്തെ ഓണാട്ടുകര ഗ്രൗണ്ടിൽ ഇന്ന് തുടക്കമാകും. 31ന് സമാപിക്കും.
ഇന്ന് വൈകിട്ട് 4ന് ഉദ്ഘാടന സമ്മേളനത്തിൽ എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് സമ്മേളനവും കൊടിക്കുന്നിൽ സുരേഷ് എം.പി കാർഷിക പ്രദർശനവും ഉദ്ഘാടനം ചെയ്യും. സ്റ്റാൾ ഉദ്ഘാടനവും ഓണാട്ടുകര പുട്ടുപൊടി പുറത്തിറക്കലും നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ.ഗോപകുമാരൻ നായർ നിർവഹിക്കും. 6.30 ന് ഗാനമേള. 28ന് രാവിലെ 10ന് കാർഷിക സംവാദം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിക്കും. ഡോ.പി.മുരളീധരൻ വിഷയാവതരണം നടത്തും. 2.30ന് കാർഷിക ക്വിസ്, 6.30ന് തിരുവാതിര. 7ന് കഥാപ്രസംഗം. 29ന് രാവിലെ 10ന് കുടുംബ കർഷകസംഗമം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. 6.30 ന് ലഘുനാടകം, 7ന് കാവ്യസന്ധ്യ, 30 ന് രാവിലെ 10 ന് ഭക്ഷ്യമേള മുൻ എം.പി സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി അദ്ധ്യക്ഷത വഹിക്കും. 2.30 ന് കാർഷിക ക്വിസ്, 6.30ന് കെ.പി.എ.സിയുടെ നാടകം- അപരാജിതൻ.
31ന് വൈകിട്ട് 3 ന് സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സമ്മാനദാനം നടത്തും. എ.എം. ജമാലുദീനെ ചടങ്ങിൽ ആദരിക്കും. കാർഷിക മത്സരം, വിപണനം, സംവാദം, കർഷക കുടുംബമേള, നാടൻ ഭക്ഷ്യമേള, വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം, കന്നുകാലി പ്രദർശനം എന്നിവ കാർഷികോത്സത്തിന്റെ ഭാഗമായുണ്ടാകും.