ambala
ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് വണ്ടാനം നടുഭാഗം ശ്രീനാരായണ ഗുരുമന്ദിരത്തിൽ നൽകിയ വരവേൽപ്പ് ചടങ്ങ് മുൻമന്ത്രി മുല്ലക്കര രക്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: കേരളത്തെ സമഗ്രമായി അറിയാൻ വേണ്ടിയുള്ള രീതിയിലാണ് ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനം ആവിഷ്കരിച്ചതെന്ന് മുൻമന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു.

ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് വണ്ടാനം നടുഭാഗം ശ്രീനാരായണ ഗുരുമന്ദിരത്തിൽ നൽകിയ വരവേൽപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുമന്ദിരം പ്രസിഡന്റ് കെ.രമണൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.പുഷ്കരൻ, പദയാത്ര കമ്മിറ്റി ചെയർമാൻ സി.ടി.അജയകുമാർ, ജോയിന്റ് കൺവീനർ ചന്ദ്രൻ പുളിങ്കുന്ന്, പദയാത്ര ക്യാപ്റ്റൻ എം.ഡി.സലിം, വനിത കൺവീനർ കവിത സാബു, രാജേഷ് സഹദേവൻ എന്നിവർ സംസാരിച്ചു. ഗുരു മന്ദിരം സെക്രട്ടറി കെ. മഹേശൻ (കനകൻ) സ്വാഗതം പറഞ്ഞു.