ambala
അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ ശബരിമല തീർത്ഥാടന അവലോകന യോഗത്തിൽ തീർത്ഥാടകരുടെ ആരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഡോ.ബി.പത്മകുമാർ ക്ലാസ് എടുക്കുന്നു.

അമ്പലപ്പുഴ : അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി യോഗം നടന്നു. സ്വാമിമാർ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ എന്ന വിഷയത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പത്മകുമാർ ക്ലാസെടുത്തു. അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട മരുന്നുകൾ ഡോ.ബി.പത്മകുമാറിൽ നിന്ന് സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള ഏറ്റുവാങ്ങി. തീർത്ഥാടകർക്കുള്ള സൗജന്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സംഘം രക്ഷാധികാരി കളത്തിൽ ചന്ദ്രശേഖരൻ നായർ ഡോ.പത്മകുമാറിനെ ആദരിച്ചു. അയ്യപ്പഭക്ത സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനായി . കെ.ചന്ദ്രകുമാർ, ബിജു സരോവരം, വിജയ് സി മോഹൻ എന്നിവർ സംസാരിച്ചു.