ആലപ്പുഴ: ഒന്നേകാൽ വർഷം മുമ്പ് നൽകിയ പരാതി ഇതുവരെ രജിസ്റ്റർ ചെയ്യാത്തത് പൊലീസിന്റെ ഭാഗത്തുള്ള നിരുത്തരവാദപരമായ സമീപനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചു. പരാതിയെപ്പറ്റി രണ്ടു മാസത്തിനകം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ഒ.ജെ.ജോസഫ് എന്നയാൾക്കെതിരെ ചെങ്ങന്നൂർ മുളക്കുഴ സ്വദേശി പോൾ വർഗീസ് ചെങ്ങന്നൂർ ഇൻസ്‌പെക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി ഉണ്ടാകാതിരുന്നത്. പോൾ വർഗീസിന്റെ ഭാര്യ നൽകിയ പരാതിയും ചെങ്ങന്നൂർ പൊലീസ് പരിഗണിച്ചില്ല. കമ്മീഷൻ ചെങ്ങന്നൂർ ഡിവൈ എസ്.പിയിൽ നിന്നും റിപ്പോർട്ട് വാങ്ങിയെങ്കിലും അന്വേഷണം നടക്കുന്നു എന്ന് മാത്രമായിരുന്നു മറുപടി.