s

ആലപ്പുഴ: മംഗലം ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്രിസ്മസ് അവധിക്കാല ക്യാമ്പിൽ, അകാലത്തിൽ വിടപറഞ്ഞ കായിതകാരം നിദ ഫാത്തിമയെ അനുസ്മരിച്ചു. സുസ്ഥിരവികസനം സുരക്ഷിത ജീവിതം എന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ ഊന്നിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ല ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡൻറ് വി.ജി.വിഷ്ണു മുഖ്യാതിഥിയായി. സ്‌കൂൾ എസ്.എം.സി ചെയർമാൻ ഷൈജു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനി പി.കെ സ്വാഗതം പറഞ്ഞു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തംഗം പ്രസീത സുധീർ, സീനിയർ അസിസ്റ്റൻറ് അബ്ദുൽ ഷംലാദ്, എസ്.എം.സി അംഗം ശിവലാൽ, സ്റ്റാഫ് സെക്രട്ടറി ഗംഗ, സ്റ്റുഡൻറ് പൊലീസ് സി.പി.ഒ ഹബീബ് റഹ്‌മാൻ, കായിക അദ്ധ്യാപകരായ ജയറാം, രാജേഷ് എന്നിവർ പ്രസംഗിച്ചു. അനിമോൾ നന്ദി പറഞ്ഞു.