ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അർഹരായ 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ, ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്ക് എല്ലാ മാസവും 1 മുതൽ 20 വരെ അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താം. ലൈഫ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് ഹോം മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.