s
എൻ.എസ്.എസ്

ആലപ്പുഴ : പുന്നപ്ര കാർമ്മൽ പോളിടെക്നിക്ക് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 112ന്റെ സപ്തദിന ക്യാമ്പ് അറവുകാട് ഹൈസ്ക്കൂളിൽ ആരംഭിച്ചു. ക്യാമ്പിനോടനുബന്ധിച്ച് ആലപ്പുഴ വനിതാ-ശിശു ആശുപത്രിയിലെ കേടായ ആശുപത്രി ഉപകരണങ്ങൾ അറുപതോളം വോളണ്ടിയർമാരുടെ നേതൃത്വത്തിൽ നന്നാക്കി കൊടുക്കും. ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ പ്രഭാ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ.ജയിംസ് കന്വേക്കോണിൽ, ബേബി പാറക്കാടൻ, ഡോ.കെ.കെ.ദീപ്തി, ഡോ.എസ്.ഷാജി, സിസ്റ്റർ ഗീത എന്നിവർ സംസാരിച്ചു.