ആലപ്പുഴ: റൈറ്റേഴ്സ് ഫോറത്തിന്റെ രജതജൂബിലി ആഘോഷവും സാഹിത്യ സംഗമവും റെയ്ബാൻ ഓഡിറ്റോറിയത്തിൽ സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ജെ.കെ.എസ് വിട്ടൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി.എസ് നായർ സ്വാഗതം പറഞ്ഞു. അലക്സ് നെടുമുടി റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.അമ്പലപ്പുഴ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. അക്ഷരസദസ് ജനറൽ കൺവീനർ മുരളി ആലിശ്ശേരി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾക്ക് ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിച്ചു. 32 എഴുത്തുകാർ അവരുടെ രചനകൾ അവതരിപ്പിച്ചു.