അരൂർ:എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ജനുവരി ഒന്ന് മുതൽ 31 വരെ സഹകരണ സംരക്ഷണ സന്ദേശ യാത്ര നടത്തും . സഹകരണ തത്വങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, യുവാക്കളേയും സ്ത്രീകളേയും സഹകരണ പ്രസ്ഥാനങ്ങളിൽ അംഗമാക്കുക, സഹകരണ സ്ഥാപനങ്ങൾക്കെതിരെയുള്ള വെല്ലുവിളികളെ അതിജീവിക്കുവാൻ സഹകാരികളെ പ്രാപ്തരാക്കുക എന്നീ ഉദ്ദേശ ങ്ങളോടു കൂടിയാണ് ജാഥ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ, സെക്രട്ടറി കെ.എം. കുഞ്ഞുമോൻ എന്നിവർ പറ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഞ്ഞു.‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ജനുവരി ഒന്നിന് സംഘാങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര പഞ്ചായത്തിലെ 16 വാർഡുകളിലും സഞ്ചരിച്ച് 31 ന് കോന്നനാട് കമ്യൂണിറ്റി ഹാളിനു മുമ്പിൽ സമാപിക്കും.