ആലപ്പുഴ : പ്രതിഭാധനരായ വിദ്യാർത്ഥികളെ കൂടുതൽ മിടുക്കരാക്കി മാറ്റാനുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയായ ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രതിഭാസംഗമം പി.പി.ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.സുജാത അദ്ധ്യക്ഷയായി. കോ ഓർഡിനേറ്റർ സ്റ്റാലിൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആർ.വിനീത മുഖ്യപ്രഭാഷണം നടത്തി. ഡി.ഇ.ഒ. മാരായ ലിറ്റിൽ തോമസ്, പി.അന്നമ്മ, എസ്.അജിത, വി.എസ്. ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. എച്ച്. അൻവർ നന്ദി പറഞ്ഞു.