saji-cherian
മാന്നാർ കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിൽ സ്വാശ്രയ നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനോദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവ്വഹിക്കുന്നു

മാന്നാർ: കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച സ്വാശ്രയ നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനോദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സല മോഹൻ വോളണ്ടിയേഴ്സ് ഡയറിയുടെ വിതരണോദ്ഘാടനം നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, സ്ഥിരംസമിതി അദ്ധ്യക്ഷ വത്സലാ ബാലകൃഷ്ണൻ, എൻ.എസ്.എസ് ജില്ലാ കോഓർഡിനേറ്റർ അശോക് കുമാർ, ഗ്രാമപഞ്ചായത്തംഗം സുജിത് ശ്രീരംഗം, പി.ടി.എ പ്രസിഡന്റ് പി.എം.എ. സലാം മുസ്‌ലിയാർ, എൻ.എസ്.എസ് ക്ലസ്റ്റർ കോ -ഓർഡിനേറ്റർ രാധീഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ നിഷാ രാജ്, പ്രോഗ്രാം ഓഫീസർ രമേശ് കുമാർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് നിർമ്മിക്കുന്ന സ്നേഹ വീടിനുള്ള വിഹിതം വോളണ്ടിയർ ലീഡർമാരായ അമാന ഹാദിയ, നവീൻകുമാർ എന്നിവർ ചേർന്ന് ജില്ലാ കോ-ഓർഡിനേറ്റർക്ക് കൈമാറി.