 
മാന്നാർ : കുഞ്ഞുമനസുകളിൽ മാതാപിതാക്കളോടും മുതിർന്നവരോടുമുള്ള സ്നേഹവും കരുതലും എക്കാലവും കാത്തു സൂക്ഷിക്കണമെന്ന സന്ദേശം നൽകുന്നതായി ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവനിലെ അമ്മമാർക്കൊപ്പമുള്ള പരുമല സെമിനാരി എൽ.പി സ്കൂളിലെ 'പുൽക്കൂട്ടിൽ സ്നേഹസംഗമം' ക്രിസ്മസ് ആഘോഷം. പരുമല സെമിനാരി മാനേജർ ഫാ കെ.വി.പോൾ ക്രിസ്മസ് സന്ദേശം നൽകി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.ജെ. സലിം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അലക്സാണ്ടർ പി.ജോർജ് സ്വാഗതം പറഞ്ഞു. ഗാന്ധിഭവൻ ഡയറക്ടർ മുഹമ്മദ് ഷമീർ, പി.ടി.തോമസ് പീടികയിൽ, ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ.കരീം, തോമസ് ഉമ്മൻ അരികുപുറം, യോഹന്നാൻ ഈശോ, സഹായി ബഷീർ, ലിസിതോമസ് എന്നിവർ സംസാരിച്ചു.