 
ആലപ്പുഴ : പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ പ്രസ് ക്ലബിന്റെ സഹകരണത്തോടെ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി നടത്തുന്ന ശില്പശാല 29ന് രാവിലെ 10ന് ഹോട്ടൽ റോയൽ പാർക്കിൽ നടക്കും. രാവിലെ 10ന് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. പി.ഐ.ബി അഡിഷണൽ ഡയറക്ടർ ജനറൽ (റീജിയൺ) വി.പളനിച്ചാമി അദ്ധ്യക്ഷനാകും.
പ്രസ് ക്ലബ് സെക്രട്ടറി ടി.കെ.അനിൽകുമാർ, പ്രസിഡന്റ് എസ്.സജിത് എന്നിവർ സംസാരിക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രതിനിധികളും പങ്കെടുക്കും.