ആലപ്പുഴ: തെക്കനാര്യാട് ചാരംപറമ്പ് ശ്രീ മഹാദേവ സേവാസമിതിയുടെ പ്രോഗ്രാം സ്റ്റേജ് ഉദ്ഘാടനവും സമർപ്പണവും ഇന്ന് ചാരംപറമ്പ് ശ്രീ മഹാദേവ ക്ഷേത്രാങ്കണത്തിൽ നടക്കും. ഇന്ന് വൈകിട്ട് 7.30 ന് ചടങ്ങിന്റെ ഭദ്രദീപ പ്രകാശന കർമ്മം മുഹമ്മ വിശ്വഗാജി മഠം അസ്പർശാനന്ദ സ്വാമിയും എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിക്കും. മഹാസംഗമം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ആര്യാട് ലിറ്റിൽ ഫ്ലവർ ചർച്ച് ഫാ.ജോസ് ചെറുപ്ലാവിൽ, ആലപ്പുഴ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. വി.ദീപ്ക് എന്നിവർ നിർവഹിക്കും. സ്റ്റേജ് എസ്.ജോയി ബാംഗ്ലൂർ ഉദ്ഘാടനം ചെയ്യും. ചാരംപറമ്പ് ശ്രീ മഹാദേവ സേവാസമിതി ചെയർമാൻ ചിറ്റേഴം ജയപ്പൻ അദ്ധ്യക്ഷത വഹിക്കും. വിജിലൻസ് സി.ഐ കെ.പി.ധനേഷും എസ്.എൻ.ഡി.പിയോഗം തെക്കനാര്യാട് 300-ാം നമ്പർ ശാഖാ പ്രസിഡന്റ് സി.വി.സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും. ആലപ്പി രമണൻ, ശിവൻകുട്ടി ജ്യോത്സ്യർ,എം. അജകുമാട ചിറ്റേഴം,പി.സുരാജ് കൈതത്തിൽ, ശ്രീലേഖ, രശ്മി രാജേഷ്, ജയ്മോൻ,പി.എ.സാലി,പി.യു.അബ്ദുൽ കലാം, ബിപിൻരാജ്, എം.സജീവ് ജ്യോത്സ്യർ,പി.വി.രമേശ്,ഡോ.വി.എസ്.ജയൻ,സാബു വാസുദേവ് ജ്യോത്സ്യർ,പി.ടി.ഭുവനേന്ദ്രൻ,വി.ഒ. അപ്പുക്കുട്ടൻ ജ്യോത്സ്യർ,ടി.ആർ.മുരളി .പി.ഡി.രാജേഷ്,അമ്പാടി മധുസൂധനൻ നായർ എന്നിവർ സംസാരിക്കും.എസ്.ഷിബു സ്വാഗതവും സേവാസമിതി ജനറൽ സെക്രട്ടറി സുഭാഷ്.എസ്.പുല്ലാശേരി നന്ദിയും പറയും. രാത്രി 9 ന് തിരുവനന്തപുരം ദ്രോണ എന്റർറ്റെനേഴ്സിന്റെ സ്റ്റേജ് സിനിമ ഭൈമസേനി. 28 ന് ഉച്ചയ്ക്ക് 2.30 ന് ഉത്സവ മഹാപൂരം തലവടി സുബ്പഹ്മണ്യ സ്വാമി ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിക്കും . വൈകിട്ട് 7 ന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്ന പൂരത്തിൽ പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി അനുഗ്രഹപ്രഭാഷണവും ചലച്ചിത്ര താരം അലിഫ് ഷാ ആശംസാ പ്രസംഗവും നടത്തും.