ചാരുംമൂട്. കള്ളനോട്ട് കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൂടുതൽ അന്വേഷണത്തിനായി നൂറനാട് സി.ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളുമായി ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം,എറണാകുളം ജില്ലകളിലായി അന്വേഷണം തുടങ്ങി. ഈ മാസം 18നാണ് ചാരുംമൂട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടത്തിവന്നിരുന്ന സംഘം കുടുങ്ങിയത്. അഞ്ചു പേരാണ് കേസിൽ അറസ്റ്റിലായത്.