padayatra-sweekaranam-
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ പന്നിമറ്റം പള്ളം 28 ബി ശാഖായോഗത്തിന്റെ പദയാത്ര സംഘത്തിന് മാന്നാർ പാവുക്കര 6188-ാം നമ്പർ ശാഖായോഗത്തിൽ നൽകിയ സ്വീകരണം

മാന്നാർ: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ പന്നിമറ്റം പള്ളം 28 ബി ശാഖായോഗത്തിന്റെ പദയാത്ര സംഘത്തിന് മാന്നാർ പാവുക്കര 6188-ാം നമ്പർ ശാഖായോഗത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് പി.കെ. വാസുദേവൻ, വൈസ് പ്രസിഡന്റ് വസന്തകുമാരി, സെക്രട്ടറി ടി.എൻ പ്രഭാകരൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
ശാഖാംഗങ്ങൾ, യുവജനസംഘം - വനിതാസംഘം പ്രവർത്തകർ, പാവുക്കര 553-ാം നമ്പർ ശാഖായോഗം പ്രസിഡന്റ് സതീശൻ മൂന്നേത്ത്, സെക്രട്ടറി വി.എൻ.പുരുഷൻ, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പദയാത്ര സംഘത്തിന് പ്രഭാത ഭക്ഷണം നൽകി.