ഹരിപ്പാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു നയിക്കുന്ന ജനചേതന യാത്ര ഇന്ന് ജില്ലയിൽ പര്യടനം നടത്തും മാന്നാർ, മാവേലിക്കര, ഹരിപ്പാട്, കൊമ്മാടി, വയലാർ എന്നിവിടങ്ങളിൽ താലൂക്ക് ലൈബ്രറി കൗൺസിലുകളുടെ നേതൃത്വത്തിൽ ജാഥക്ക് ഉജ്ജ്വല വരവേൽപ് നൽകും. രാവിലെ 9ന് മാന്നാർ കോയിക്കൽ മുക്കിലാണ് ആദ്യ സ്വീകരണം. സമ്മേളനം സജി ചെറിയാൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർപേഴ്സൺ ടി വി രത്‌നകുമാരി അധ്യക്ഷയാവും. മാവേലിക്കര ബുദ്ധ ജംഗ്ഷനിലെ സ്വീകരണ സമ്മേളനം എം.എസ് അരുൺകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ.മധുസൂദനൻ അധ്യക്ഷനാവും. 11.30 ന് ഹരിപ്പാട് ഗാന്ധി സ്ക്വയറിലെ സ്വീകരണ സമ്മേളനം രമേശ്‌ ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കെ.എം രാജു അദ്ധ്യക്ഷനാവും. ആലപ്പുഴ കൊമ്മാടി വായനശാലയിലാണ് അമ്പലപ്പുഴ താലൂക്കിലെ സ്വീകരണം. 2.30 ന്പി.പി ചിത്തരഞ്ജൻ എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്യും. എച്ച്.സലാം എം എൽ എ അധ്യക്ഷനാവും. കെ എസ് ഡി പി ചെയർമാൻ സി.ബി ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി രാജേശ്വരി, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ എന്നിവർ മുഖ്യതിഥികളാവും. ചേർത്തല താലൂക്കിലെ സ്വീകരണം വൈകിട്ട് മൂന്നിനു വയലാർ രാഘവപ്പറമ്പിൽ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എം.എൽ.എ അധ്യക്ഷയാവും. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ജില്ലാ പഞ്ചായത്ത്‌ അംഗം എൻ.എസ്. ശിവ പ്രസാദ്, വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കവിത ഷാജി എന്നിവർ മുഖ്യതിഥികളാവും ജില്ലയിലെ സ്വീകരണപരിപാടികൾ വിജയമാക്കാൻ മുഴുവൻ ഗ്രന്ഥശാല പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ അലിയാർ എം മാക്കിയിൽ സെക്രട്ടറി ടി.തിലകരാജ് എന്നിവർ അറിയിച്ചു.