മുഹമ്മ : ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ 90ാമത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം വിശ്വഗാജി മഠം കിഴക്കേ ഗുരുമന്ദിരത്തിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചേർത്തല മണ്ഡലം പ്രസിഡന്റ് കെ.ആർ.ശശിധരൻ അദ്ധ്യക്ഷനായി. സഭ രജിസ്ട്രാർ അഡ്വ.പി.എം. മധു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട്, പദയാത്ര ക്യാപ്ടൻ എം.ഡി.സലിം, ജനറൽ കൺവീനർ ചന്ദ്രൻ പുളിങ്കുന്ന്, ചെയർമാൻ സി.ടി.അജയകുമാർ . രമ ഭാനുദാസൻ, ആർ. രമണൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ജി. തങ്കച്ചൻ നന്ദി പറഞ്ഞു.