 
മുഹമ്മ : ക്രിസ്മമസ് രാവിനെ വരവേൽക്കാൻ മുഹമ്മ സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ ഭീമൻ നക്ഷത്രം ഒരുക്കിയത് ഓലയിൽ. പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്ന മാർപാപ്പയുടെ നിർദ്ദേശത്തിന്റെ ചുവടു പിടിച്ചാണ് ഓലയിൽ നെയ്തെടുത്ത 30 അടി ഉയരമുള്ള നക്ഷത്രം ഉയർത്തിയത്.
ഫൊറോനാ വികാരി ഫാ.ജോൺ പരുവപ്പറമ്പിൽ , സെബാസ്റ്റ്യൻ താന്നിക്കൽ ,അലക്സാണ്ടർ ജോർജ് താന്നിക്കൽ ,ബിനു വള്ളപ്പാട്ടിൽ എന്നിവരുടെ മാർഗനിർദ്ദേശത്തിലാണ് യുവാക്കളായ വിശ്വാസികൾ രണ്ടാഴ്ചയോളമെടുത്ത് നക്ഷത്രം നിർമ്മിച്ചത്. ജെറിൻ, അജോ, ബ്ലെസൻ , ചാക്കോ, സാജു , റിബിൻ അവരാച്ചൻ, ആന്റണി , ചാൾസ്, റോൺ തുടങ്ങിയവർ നേതൃത്വം നൽകി.